ഗീതാജ്ഞാന യജ്ഞം ആരംഭിച്ചു

Friday 19 December 2025 12:17 AM IST

കൊടുങ്ങല്ലൂർ: ആദ്ധ്യാത്മിക സമിതിയുടെയും സേവാഭാരതിയുടെയും ആഭിമുഖ്യത്തിൽ എടവിലങ്ങ് സരസ്വതി വിദ്യാനികേതൻ സ്‌കൂളിൽ യജ്ഞാചാര്യൻ സ്വാമി ജിതാത്മാനന്ദയുടെ നേതൃത്വത്തിൽ അഞ്ച് ദിവസങ്ങളായി നടത്തുന്ന ഗീതാജ്ഞാന യജ്ഞത്തിന് തുടക്കമായി. സംഘാടക സമിതി അദ്ധ്യക്ഷ വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മുൻ മെഡിക്കൽ കോളേജ് സീനിയർ സൂപ്രണ്ട് ഡോ. ജി.ജയരാജ് ഉദ്ഘാടനം ചെയ്തു. വിവിധ കർമ്മക്ഷേത്രങ്ങളിൽ സേവനം ചെയ്യുന്ന വിക്രമൻ മാടത്തിങ്കൽ, സുബ്രഹ്മണ്യൻ വെട്ടിക്കാട്ടിൽ, വിജീഷ് മാരുതിപുരം, പുന്നക്കപ്പറമ്പിൽ സുബ്രഹ്മണ്യൻ, ചീരപറമ്പിൽ ജാനകിയമ്മ എന്നിവരെ ആദരിച്ചു. വിവിധ ഇടങ്ങളിൽ സത്സംഗങ്ങളും കുട്ടികളുമായുള്ള സംവാദവും ക്ഷേത്ര ഭാരവാഹികളുമായുള്ള ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്.