തുരുമ്പെടുത്ത് ബോർഡുകൾ

Friday 19 December 2025 12:18 AM IST

ചേർപ്പ്: മിനി സിവിൽ സ്റ്റേഷന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന വിവിധ ഓഫീസുകളുടെ ബോർഡുകൾ തുരുമ്പെടുത്ത് നശിക്കുന്നു. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓഫീസുകളുടെ ബോർഡുകളാണ് എഴുത്തുകൾ മാഞ്ഞ് തുരുമ്പെടുത്ത നിലയിലായത്. രജിസ്ട്രാഫീസ്, ട്രഷറി, സപ്ലൈകോ, ചേർപ്പ് ഉപജില്ല വിദ്യാഭ്യാസ ഓഫീസ്, കൃഷി ഓഫീസ്, പി.ഡബ്ല്യു.ഡി ജലസേചന വിഭാഗം ഓഫീസ് ഉൾപ്പെടെ നിരവധി ഓഫീസുകൾ സിവിൽ സ്റ്റേഷനകത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ പേരുകൾ എഴുതിവച്ചിരിക്കന്ന ബോർഡുകൾ നശിച്ചുതുടങ്ങിയിട്ട് മാസങ്ങളേറെയായി. വയോജനങ്ങളടക്കം നിരവധി പേരാണ് ദിനംപ്രതി മിനി സിവിൽ സ്റ്റേഷൻ ഓഫീസുകളിൽ എത്തുന്നത്. ശോചനീയാവസ്ഥയും സിവിൽ സ്റ്റേഷനകത്തുണ്ട്. ബോർഡ് ഉൾപ്പെടെ പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.