ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു

Friday 19 December 2025 12:00 AM IST

കൊടുങ്ങല്ലൂർ : സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെയുണ്ടായ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. എടവിലങ്ങ് ചന്തയ്ക്ക് തെക്കുവശം കൊക്കുവായിൽ ഷൺമുഖന്റെ ഭാര്യ വിജിക്കാണ് (50) പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. ആക്രമണത്തിൽ കാലിലെ ഞരമ്പിന് മുറിവേറ്റ വിജിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുപോയി. ഗൾഫിൽ നടന്ന സാമ്പത്തിക ഇടപാടിനെ ചൊല്ലി ഇരിങ്ങാലക്കുട സ്വദേശി വിക്ടറാണ് ആക്രമിച്ചതെന്ന് വിജി പൊലീസിനോട് പറഞ്ഞു. കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു.