പീഡനക്കേസ്: ബാങ്ക് ജീവനക്കാരൻ ഒളിവിൽ
Friday 19 December 2025 2:40 AM IST
നെടുമ്പാശേരി: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പശ്ചിമബംഗാൾ സ്വദേശിയായ 23 കാരിയെ ലൈംഗികമായി പീഡിപ്പിച്ച ബാങ്ക് ജീവനക്കാരൻ ഒളിവിൽ. പ്രമുഖ സ്വകാര്യ ബാങ്ക് ജീവനക്കാരനായ അവന്ദീവ് സിംഗിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. ഡേറ്റിംഗ് ആപ്പ് വഴിയാണ് യുവതിയുമായി സിംഗ് പരിചയപ്പെടുന്നത്. വിവാഹം കഴിക്കാൻ സന്നദ്ധത അറിയിച്ചതിനെ തുടർന്ന് കർണാടകയിലെ ജോലി ഉപേക്ഷിച്ച് കേരളത്തിലെത്തിയ യുവതിയെ ഇയാൾ താമസിച്ചിരുന്ന ഫ്ളാറ്റിൽ താമസിപ്പിച്ചു. പിന്നീട് പലയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. വിവാഹത്തിൽനിന്ന് പിന്മാറാൻ പറ്റില്ലെന്ന നിലപാട് പറഞ്ഞപ്പോഴാണ് യുവതിയെ ഉപേക്ഷിച്ച് മുങ്ങിയത്. ബാങ്കിലും ഇയാൾ ജോലിക്ക് വരുന്നില്ല. നെടുമ്പാശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.