പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആൾ അറസ്റ്റിൽ
Friday 19 December 2025 1:45 AM IST
കുന്നംകുളം: സ്‌കൂളിലെ ഏഴ് കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഈ സ്‌കൂളിലെ അറബി അദ്ധ്യാപകൻ വണ്ടൂർ വാണിയമ്പലം സ്വദേശി മുൻസാഫിറിനെയാണ് (23) കുന്നംകുളം എസ്.എച്ച്.ഒ ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സംഭവം സംബന്ധിച്ച് ചൈൽഡ് ഹെൽപ്പ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്നായിരുന്നു നടപടി . പ്രതിയെ റിമാൻഡ് ചെയ്തു.