അന്ന് പ്രവാസി; ഗൾഫ് രാജ്യത്തെത്തിയതിന് പിന്നാലെ പണ്ട് ജോലി ചെയ്തിരുന്ന കടയിൽ പോയി മലയാളികളുടെ പ്രിയതാരം

Friday 19 December 2025 10:41 AM IST

ടെലിവിഷൻ ഷോകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് അസീസ് നെടുമങ്ങാട്. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹമൊരു പ്രവാസിയായിരുന്നു. ബഹ്റിനിലായിരുന്നു ജോലി ചെയ്തിരുന്നത്. പഴയ ജോലിസ്ഥലത്തേക്ക് പോയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്.

"18 വർഷങ്ങൾക് മുന്നേ ബഹ്‌റിനിൽ ജോലി ചെയ്ത കടയിൽ ഞാൻ പോയി, കൂടെ വർക് ചെയ്തിരുന്ന എന്റെ സഹപാഠി ഇപ്പോഴും അവൻ അവിടെ ഉണ്ട്, ഒരുപാട് സന്തോഷം അവനെ കണ്ടപ്പോൾ"- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.

ഒട്ടും പ്രതീക്ഷിക്കാതെ അസീസ് മുന്നിലെത്തിയപ്പോൾ സുഹൃത്തിനും ഏറെ സന്തോഷം. എന്റെ മുത്തേ നീയെപ്പോൾ എത്തിയെന്നും പറഞ്ഞ് അസീസിനെ കെട്ടിപ്പിടിക്കുകയാണ് സുഹൃത്ത്. തുടർന്ന് വിശേഷങ്ങൾ പങ്കുവയ്‌ക്കുകയാണ് ഇരുവരും.