ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറുന്നതിനിടെ അപകടം; 26കാരന്റെ ഇടതുകൈ അറ്റ് ട്രാക്കിൽ വീണു
Friday 19 December 2025 12:42 PM IST
ബംഗളൂരു: ട്രെയിൻ യാത്രക്കാരന്റെ കൈ അറ്റ് റെയിൽവേ ട്രാക്കിൽ വീണു. കർണാടകയിലെ ബംഗാർപേട്ടിലാണ് സംഭവം. ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിക്കഹൊസഹള്ളി സ്വദേശി സന്ദീപിനാണ് (26) ഇടതുകൈ നഷ്‌ടപ്പെട്ടത്.
ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കമ്പാർട്ട്‌മെന്റിന്റെ ഭാഗം സന്ദീപിന്റെ കൈയിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗാർപേട്ടിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്നു സന്ദീപ്.