ലുലു മാളിൽ നടിക്കുനേരെയുണ്ടായ അതിക്രമം; കേസെടുത്ത് പൊലീസ്
ലുലുമാളിൽ സിനിമയുടെ പ്രൊമോഷനുവേണ്ടിയെത്തിയ നടിക്ക് ആരാധകരിൽ നിന്ന് ദുരനുഭവമുണ്ടായ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഹൈദരാബാദിലെ ലുലു മാളിൽ പ്രഭാസിന്റെ പുതിയ ചിത്രമായ 'രാജാ സാബിലെ 'സഹാന സഹാന' എന്ന ഗാനത്തിന്റെ റിലീസിനെത്തിയ നടി നിധി അഗർവാളിനാണ് ആരാധകരിൽ നിന്ന് ദുരനുഭവം ഉണ്ടായത്. മാളിലെയും പരിപാടിയുടെ സംഘാടകർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. മുൻകൂർ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്.
പരിപാടി കഴിഞ്ഞ് പുറത്തേക്കിറങ്ങിയ നടിയ്ക്ക് ചുറ്റും ആരാധകർ തടിച്ചുകൂടുകയും ചിലർ നടിയുടെ വസ്ത്രമടക്കം പിടിച്ചുവലിക്കുകയുമായിരുന്നു. ചിലർ നടിയുടെ ശരീരത്ത് സ്പർശിക്കാനും ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് കേസ്.
ആൾക്കൂട്ടത്തിനിടയിൽപ്പെട്ടുപോയ നടിയെ ബൗൺസർമാർ ചേർന്ന് വളരെ പാടുപെട്ട് കാറിലേക്ക് കയറ്റിവിടുന്നതാണ് വീഡിയോയിലുള്ളത്. നടിയാകെ പേടിച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കാറിൽ കയറിയതിനുപിന്നാലെ നടി ആശ്വാസവും
അമർഷവും പ്രകടിപ്പിക്കുന്നുണ്ട്.