'കുഞ്ഞിനെപ്പോലെ  കൊണ്ടുനടക്കണം, ജിമ്മനായിരിക്കണം'; ഭാവി വരനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ പറഞ്ഞ് അനുമോൾ

Friday 19 December 2025 3:58 PM IST

തന്റെ ഭാവി വരനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ നടിയും ബിഗ് ബോസ് സീസൺ 7ലെ വിജയിയുമായ അനുമോൾ പങ്കുവച്ചത് ശ്രദ്ധനേടുന്നു. സുഹൃത്തും ബിഗ് ബോസ് മുൻതാരവുമായ അഭിഷേക് ശ്രീകുമാറിനോ‌ടാണ് നടി തന്റെ വിവാഹസങ്കൽപ്പങ്ങൾ പങ്കുവച്ചത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയും നടി സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. അഭിഷേകിനെ കണ്ട വിശേഷം താരം തന്റെ ചാനലിലും പങ്കുവച്ചിരുന്നു.

'നല്ലൊരു മനുഷ്യനായിരിക്കണം. വലിയ ഭംഗിയൊന്നും വേണ്ട. എന്നാൽ ജിമ്മിലൊക്കെ പോയി ഹെൽത്ത് നന്നായി നോക്കുന്ന ആളായിരിക്കണം. ഹെൽത്തി ഫുഡ് ഒക്കെ ആയിരിക്കണം കഴിക്കേണ്ടത്. ഉയരം ആറടി വേണം. ആറടിക്ക് കുറച്ച് താഴെ നിന്നാലും കുഴപ്പമില്ല. കളർ ഏതായാലും പ്രശ്നമില്ല. പക്ഷേ ജിമ്മനായിരിക്കണം.

എന്നെ മനസിലാക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വ്യക്തിയായിരിക്കണം. എന്നെ ഒരു കുഞ്ഞിനെപ്പോലെ കൊണ്ടുനടക്കണം. പുകവലിക്കുന്നത് ഇഷ്ടമില്ല. പക്ഷേ ഡ്രിങ്ക്‌സ് കഴിക്കാം. പുക വലിക്കാൻ തോന്നുകയാണെങ്കിൽ വല്ലപ്പോഴും ആകാം. എന്റെ അച്ഛനെയും അമ്മയെയും സ്വന്തം അച്ഛനമ്മമാരായി കാണണം. ഞാനും തിരിച്ച് അങ്ങനെ കാണും. ജീവിതകാലം മുഴുവൻ എന്റെ കൂടെയുണ്ടായിരിക്കണം. എനിക്ക് രണ്ടും മൂന്നുമൊന്നും കെട്ടാൻ താത്‌പര്യമില്ല. അൽപം ടോക്‌സിക് ആയാലും കുഴപ്പമില്ല. അല്ലെങ്കിൽ അഭിനയമായി തോന്നും'- എന്നായിരുന്നു അനുമോളുടെ വാക്കുകൾ.

ബിഗ് ബോസ് വിജയിയായതിന് പിന്നാലെ അനുമോൾക്കെതിരെ അനേകം വിമർശനങ്ങൾ ഉയർന്നിരുന്നു. പി ആർ പ്രവർത്തനങ്ങളിലൂടെയാണ് അനുമോൾ വിജയിയായതെന്ന വിമർശനങ്ങളാണ് ഉയർന്നത്. ഇതിന് താരം മറുപടി നൽകുകയും ചെയ്തിരുന്നു. കഷ്ടപ്പെട്ടിട്ടാണ് കപ്പ് കിട്ടിയത്. തനിക്ക് പിആർ ഉണ്ട്. അത് പറയുന്നതിന് ഒരു കുഴപ്പവുമില്ല. പിആറിന് ഒരു ലക്ഷമാണ് കൊടുത്തതെന്നും താരം വെളിപ്പെടുത്തിയിരുന്നു.