റോർ 2025 മെഗാ ട്രേഡ് ഫെയർ
Saturday 20 December 2025 12:07 AM IST
തൃശൂർ: പാലക്കാട്, തൃശൂർ ജില്ലകൾ അടങ്ങുന്ന ലയൺസ് ഡിസ്ട്രിക്ട് 318ഡിയിലെ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ റോർ 2025 മെഗാ ട്രേഡ് ഫെയർ ഇന്നും നാളെയും ഹോട്ടൽ കാസിനോ കൾച്ചറൽ ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് രാവിലെ ഒമ്പതിന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഡിസ്ട്രിക്ട് ഗവർണർ ടി. ജയകൃഷ്ണൻ അദ്ധ്യക്ഷനാകും. നൂറിൽപരം സ്റ്റാളുകളുണ്ടാകും. ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇലക്‌ട്രോണിക് വീൽ ചെയർ വിതരണത്തിനും വിനിയോഗിക്കും. മാസ്റ്റർ കിംഗ് ആൻഡ് ബേബി ക്വീൻ മത്സരം, ചിത്രരചനാ മത്സരം എന്നിവയുമുണ്ടാകും. വാർത്താസമ്മേളനത്തിൽ ടി. ജയകൃഷ്ണൻ, അഡ്വ. ജോൺ നിധിൻ തോമസ്, രാധിക ജയകൃഷ്ണൻ, നിർമല മുരളീധരൻ, കനക പ്രതാപ്, ലയൺ മുരളീധരൻ എന്നിവർ പങ്കെടുത്തു.