ഒല്ലൂർ മണ്ഡലത്തിൽ അവലോകന യോഗം
Saturday 20 December 2025 12:15 AM IST
ഒല്ലൂർ: മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള നിർമ്മാണ പ്രവൃത്തികളുടെ അവലോകന യോഗം മന്ത്രി അഡ്വ. കെ. രാജന്റെ അദ്ധ്യക്ഷതയിൽ നടന്നു. പൊതുമരാമത്ത് കെട്ടിടങ്ങളുടെയും റോഡുകളുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി നിർദ്ദേശങ്ങൾ നൽകി. നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് കീഴിൽ പൂർത്തിയായതും പുരോഗമിക്കുന്നതുമായ 15 കെട്ടിടങ്ങളുടെ നിർമ്മാണ പ്രവൃത്തികളും പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം ചേർപ്പ് സെക്ഷന് കീഴിലുള്ള മൂന്ന് നിർമ്മാണ പ്രവൃത്തികൾ, പുഴയ്ക്കൽ സെക്ഷന് കീഴിലുള്ള ഒരു നിർമ്മാണ പ്രവൃത്തി, ടൗൺ സെക്ഷനു കീഴിലുള്ള 14 നിർമ്മാണ പ്രവൃത്തികളും യോഗത്തിൽ ചർച്ച ചെയ്തു. പൊതുമരാമത്ത് വകുപ്പ് കെട്ടിടനിരത്തുകൾ വിഭാഗം ഉദ്യോഗസ്ഥരും, നിർമ്മാണം ഏറ്റെടുത്ത കരാറുകാരും യോഗത്തിൽ പങ്കെടുത്തു.