മണ്ടൻചിറ കപ്പേള പാലം റോഡ് തുറന്നു

Saturday 20 December 2025 12:00 AM IST

തൃശൂർ: പാണഞ്ചേരി പഞ്ചായത്ത് മണ്ടൻചിറ കപ്പേള മുതൽ പാലം വരെയുളള റോഡിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു. തകർന്ന ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് മാത്രമായി 6.5 കോടി രൂപ വകയിരുത്തിയത് പാണഞ്ചേരി പഞ്ചായത്തിന്റെ വികസന പദ്ധതികളിൽ ശ്രദ്ധേയമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് കട്ട വിരിച്ച് നവീകരണം പൂർത്തിയാക്കിയത്. പി.പി. രവീന്ദ്രൻ അദ്ധ്യക്ഷനായി. വാർഡ് വികസന സമിതി കൺവീനർ കെ.വി. ജോസ് സ്വാഗതവും പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ഡോ. ബിന്ദു നന്ദിയും പറഞ്ഞു. സാവിത്രി സദാനന്ദൻ, സി.കെ. കൃപ എന്നിവർ സംസാരിച്ചു.