അമലയിൽ സൈക്യാട്രി ശില്പശാല

Saturday 20 December 2025 12:16 AM IST
അമല മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം നടത്തിയ ഏകദിന ശില്പശാല ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: അമല മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം ബ്രെയിൻ ആൻഡ് ബ്രെത്ത് എന്ന പേരിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഏകദിന ശില്പശാലയുടെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ നിർവഹിച്ചു. മെഡിക്കൽ കോളേജ് സൈക്യാട്രി പ്രൊഫസർ ഡോ. സ്മിത രാമദാസ്, അമല മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബെറ്റ്‌സി തോമസ്, സൈക്യാട്രി മേധാവി ഡോ. ഷൈനി ജോൺ, പൾമനോളജി മേധാവി ഡോ. റെന്നീസ് ഡേവിസ്, റെസ്പിരേറ്ററി മേധാവി ഡോ. ഡേവിസ് പോൾ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. രേഷ്മ സൂസൻ മാത്യു എന്നിവർ പ്രസംഗിച്ചു.