സൂര്യ 46 ഇനി, വിശ്വനാഥൻ ആന്റ് സൺസ്
സൂര്യ നായകനായി വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിശ്വനാഥൻ ആന്റ് സൺസ് എന്ന് പേരിട്ടു. സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രത്തിൽ മമിത ബൈജു ആണ് നായിക. രവീണ ടണ്ടൻ, രാധിക ശരത‌്‌കുമാർ എന്നിവരാണ് മറ്റു താരങ്ങൾ. ലക്കി ഭാസ്‌കർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. ജി.വി. പ്രകാശ് കുമാർ ആണ് സംഗീത സംവിധാനം. സിതാര എന്റർടെയ്‌മെന്റ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. അതേസമയം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. നസ്രിയ നസിം ആണ് നായിക. മലയാള താരം നസ്ളിൻ തമിഴ് അരങ്ങേറ്റം നടത്തുന്ന ചിത്രം കൂടി ആണ് . സുഷിൻ ശ്യാം സംഗീതം ഒരുക്കുന്നു. പുതുവർഷത്തിൽ ആദ്യം റിലീസ് ചെയ്യുന്ന സൂര്യ ചിത്രം കറുപ്പ് ആണ്.നടൻ കൂടിയായ ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷ ആണ് നായിക. മലയാളി താരങ്ങളായ ഇന്ദ്രൻസ്, സ്വാസിക, ശിവദ, അനഘ മായാരവി എന്നിവരുമുണ്ട്. ആർ.ജെ. ബാലാജി അതിഥി താരമായി എത്തുന്നു.