ഇവരുടെ ഭാവം , പ്രകമ്പനം പോസ്റ്റർ

Saturday 20 December 2025 6:37 AM IST

സാഗർ സൂര്യ, ഗണപതി, സോഷ്യൽ മീഡിയ താരം അമീൻ എന്നിവരുടെ വ്യത്യസ്ത ഭാവവുമായി പ്രകമ്പനം എന്ന ചിത്രത്തിന്റെ പോസ്റ്റർ. തമിഴ് സംവിധായകനും നിർമ്മാതാവുമായ കാർത്തിക് സുബ്ബരാജ് ആണ് പോസ്റ്റർ പുറത്തിറക്കിയത്. യുവതലമുറയുടെ കാഴ്ചപ്പാടുകൾക്ക് ഏറെ പ്രാധാന്യം നൽകി ഹോസ്റ്റൽ ജീവിതം തികച്ചും രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകൻ വിജേഷ് പാണത്തൂർ . ഏറെ ശ്രദ്ധയാകർഷിച്ച നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിനു ശേഷം വിജേഷ് സംവിധാനം ചെയ്യുന്ന ചിത്രം ആണ്.

അസീസ് നെടുമങ്ങാട്, ,രാജേഷ് മാധവൻ,പ്രശാന്ത് അലക്സാണ്ടർ കലാഭവൻ നവാസ്, പി.പി. കുഞ്ഞികണ്ണൻ,ലാൽ ജോസ്, മല്ലികാസുകുമാരൻ, ഗായത്രി സതീഷ്, സനേഷ് പല്ലി, കുടശ്ശനാട് കനകം, അഭിജിത്.എസ്. നായർ, ഷിൻഷാൻ , ഷൈലജ പി. അമ്പു, സുബിൻ ടർസൻ, തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പുതുമുഖം ഗീതൾ ജോസഫ് ആണ് നായിക. തിരക്കഥ, സംഭാഷണം - ശ്രീഹരി വടക്കൻ , ഛായാഗ്രഹണം - ആൽബി. എഡിറ്റിംഗ്- സൂരജ്. ഇ. എസ്, കലാസംവിധാനം - സുഭാഷ് കരുൺ.ഗാനങ്ങൾ വിനായക് ശശികുമാർ, സംഗീതം ബിബിൻ അശോക് ,

നവരസ ഫിലിംസ്, കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസ്,എന്നീ ബാനറിൽ ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ജനുവരിയിൽ പ്രദർശനത്തിന് എത്തും. പി.ആർ|. ഒ വാഴൂർ ജോസ്.