കൊലമാസ് ജനനായക പൊലീസായി വിജയ്, കേരള ബുക്കിംഗ് ഡിസംബർ 31ന്
വിജയ് നായകനായി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ എന്ന ചിത്രത്തിലെ "ഒരു പേരെ വരലാർ" എന്ന ഗാനം റിലീസ് ചെയ്തു. വിജയ് മാസ് നിറയുന്നതാണ് രണ്ടാമത്തെ ഗാനവും. ആദ്യ സിംഗിളായ ദളപതി കച്ചേരിക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് രണ്ടാം ഗാനം പ്രേക്ഷകരിലേക്ക് എത്തുന്നത് . വിശാൽ മിശ്ര, അനിരുദ്ധ് രവിചന്ദർ എന്നിവരാണ് ആലാപനം .വിവേക് ഗാനരചന നിർവഹിക്കുന്നു. സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ജനങ്ങളുടെ നേതാവെന്ന നിലയിലും പൊലീസ് ഓഫീസർ എന്ന നിലയിലും വിജയുടെ മാസ് എലമെന്റുകളും രാഷ്ട്രീയ ടച്ചും നിറഞ്ഞ ഗാനത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ്. വിജയുടെ അവസാന ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷകളോടെ റീലീസിനൊരുങ്ങുന്ന ‘ജനനായകന്റെ കേരള ബുക്കിംഗ് ഡിസംബർ 31ന് രാത്രി 11. 59ന് ആരംഭിക്കും . ജനുവരി 9ന് പൊങ്കൽ റിലീസായി എത്തും . ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരാണ് മറ്റ് താരങ്ങൾ. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ് ,പി.ആർ.ഒ: പ്രതീഷ് ശേഖർ