കോടതി വിട്ട ഹാൽ ക്രിസ്മസ് ദിനത്തിൽ

Saturday 20 December 2025 6:52 AM IST

ഒട്ടേറെ വിവാദങ്ങൾക്ക് ഒടുവിൽ ഷെയ്ൻ നിഗം ചിത്രം ഹാൽ ഡിസംബർ 25ന് തിയേറ്ററിൽ. യുഎ 16+ സെൻസർ സർട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചു . ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഉൾപ്പെടെ 16 ഇടങ്ങൾ ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സെൻസർബോർഡ് നി‍ർദ്ദേശിച്ചിരുന്നു. സെൻസർ ബോർഡിന്റെ നീക്കത്തിനെതിരെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചു.എന്നാൽ പ്രദർശനാനുമതി നൽകണമെങ്കിൽ 16 ഇടങ്ങളിൽ വെട്ടിക്കുറയ്ക്കലുകൾ വരുത്തണമെന്ന് സിബിഎഫ്സി നിലപാട് സ്വീകരിക്കുകയാണ് ഉണ്ടായത്. എന്നാൽ ഇതിൽ നാല് കട്ടുകൾ സിംഗിൾ ബെഞ്ച് റദ്ദാക്കി . ഇത് ചോദ്യം ചെയ്ത് സിബിഎഫ്‌സിയും കാത്തലിക് കോൺഗ്രസും സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി തള്ളുകയുണ്ടായി. എന്നാൽ സിനിമ ആസ്വദിച്ചു എന്നായിരുന്നു ഡിവിഷൻ ബെഞ്ച് അംഗങ്ങളുടെ നിരീക്ഷണം. വീര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായിക . ജോണി ആന്റണി, നത്ത്, വിനീത് ബീപ്‍കുമാർ, മധുപാൽ , സംഗീത , ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ജെ വി ജെ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം. രചന നിഷാദ് കോയ . ഛായാഗ്രഹണം: രവി ചന്ദ്രൻ, സംഗീതം നന്ദഗോപൻ. വി , ഗാനരചന: വിനായക് ശശികുമാർ, ബിൻസ്, മുത്തു, നീരജ് കുമാർ, മൃദുൽ മീർ, അബി,എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്, വിതരണം: ജെവിജെ റിലീസ് ത്രൂ രാജ്‍സാഗർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, പി ആർ ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.