രാജൻ ജെ.പല്ലൻ പടിയിറങ്ങുന്നു
Saturday 20 December 2025 12:06 AM IST
തൃശൂർ: കോർപറേഷൻ കൗൺസിലർ, മേയർ, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ കഴിഞ്ഞ 25 വർഷം സജീവമായ രാജൻ ജെ. പല്ലൻ കോർപറേഷനിൽ നിന്ന് പടിയിറങ്ങുന്നു. കോർപറേഷൻ രൂപീകരിച്ച 2000 മുതൽ 2025 വരെ തുടർച്ചയായി കൗൺസിലറായിരുന്ന ഏക കോൺഗ്രസ് നേതാവാണ്. ഗാന്ധിനഗർ ഡിവിഷനിൽ നിന്ന് 3 തവണയും ചെമ്പുക്കാവ് പള്ളിക്കുളം ഡിവിഷനുകളിൽ നിന്ന് ഒരോ തവണയും പ്രതിനിധിയായിരുന്നു. 2014-2015 ൽ മേയറായിരുന്നു. കിഴക്കേക്കോട്ട, പൂങ്കുന്നം, പടിഞ്ഞാറെക്കോട്ട, നടുവിലാൽ, കൂർക്കഞ്ചേരി എന്നീ ജംഗ്ഷനുകളുടെ വികസനവും എം.ജി.റോഡ് വീതി കൂട്ടാൻ തുടക്കം കുറിച്ചും ദിവാൻജിമൂല റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കിയതും രാജൻ.ജെ.പല്ലനാണ്. ശക്തൻ മാർക്കറ്റുകളും ശക്തൻ ബസ് സ്റ്റാൻഡും ജനകീയ പങ്കാളിത്തത്തോടെ കോൺക്രീറ്റ് ചെയ്തതും ഇദ്ദേഹം മേയറായിരിക്കെയാണ്.