കെ.പി.എസ്.ടി.എ ബ്രാഞ്ച് സമ്മേളനം
Saturday 20 December 2025 3:07 AM IST
ആറ്റിങ്ങൽ: അദ്ധ്യാപകരുടെ ശമ്പളവും,പ്രമോഷനും ഹയർഗ്രേഡ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും തടയുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നയം തിരുത്തണമെന്ന് കെ.പി.എസ്.ടി.എ ആറ്റിങ്ങൽ ടൗൺ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. യോഗം ജില്ലാ വൈസ് പ്രസിഡന്റ് സി.എസ്.വിനോദ് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ സെക്രട്ടറി എ.ആർ.അനീഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സാബു നീലകണ്ഠൻ,ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ടി.യു.സഞ്ജീവ്,ബ്രാഞ്ച് സെക്രട്ടറി എം.എസ്.ജസ്‌ന,വി.ശ്രീജു എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി എസ്.എസ്.ആശാറാണി (പ്രസിഡന്റ്),എം.എസ്.ജസ്‌ന (സെക്രട്ടറി),എൽ.ആർ.അങ്കിത (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.