പ്രാഥമിക ശുശ്രൂഷ പരിശീലനം

Saturday 20 December 2025 12:28 AM IST

ആലപ്പുഴ: കോട്ടയം കാരിത്താസ് ആശുപത്രിയുമായി സഹകരിച്ച് ജീവൻ രക്ഷാ പ്രവർത്തനങ്ങളും പ്രഥമ ശുശ്രൂഷയും സംബന്ധിച്ച പ്രായോഗിക പരിശീലനം ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിൽ നടത്തി. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. പരിശീലന ക്ലാസ് ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോട്ടയം കാരിത്താസ് ആശുപത്രിയിലെ എമർജെൻസി മെഡിസിൻ മേധാവി ഡോ.ആർ.വിവേക്, ഫോറൻസിക് വിഭാഗം മേധാവി ഡോ. നിഖിൽ ദിലീപ്, എമർജൻസി മെഡിസിൻ സ്പെഷ്യലിസ്റ്റ് ആന്റ് ട്രോമ കെയർ യൂണിറ്റിലെ ഡോ.വിജേഷ് വിൻസെന്റ്, കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ഡോ.ജെസ്റ്റിൻ തോമസ് തുടങ്ങിയവർ നയിച്ചു.