പന്തം കൊളുത്തി പ്രകടനം

Friday 19 December 2025 9:29 PM IST

ആലപ്പുഴ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിയ്ക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് സി.പി.ഐ ആലപ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 10 കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. പദ്ധതി അട്ടിമറിക്കാൻ പരിശ്രമിക്കുന്നവർ മുതലാളിത്തതിന് വിടുപണി ചെയ്യുന്നവരാണെന്ന് ജില്ലക്കോടതി ലോക്കൽ കമ്മറ്റിയുടെ പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്ത മണ്ഡലം സെക്രട്ടറി പി.എസ്. എം ഹുസൈൻ പറഞ്ഞു. എസ്. രാജേന്ദ്രൻ, എൻ.ഷിജീർ, നിജു തോമസ്, എസ്. സന്തോഷ്‌, ആർ.വിനിത തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ പ്രതിഷേധ പരിപാടികളിൽ ആർ.സുരേഷ്, പി.കെ.സദാശിവൻപിള്ള, ബി. അൻസാരി, ഡി.പി. മധു, ആർ.അനിൽകുമാർ, കെ. എൽ.ബെന്നി,ബി.നസീർ, പി.കെ.ബൈജു,എ.ആർ. രങ്കൻ,സിന്ധു അജി, എന്നിവർ സംസാരിച്ചു