മെമ്പർഷിപ്പ് വിതരണം

Friday 19 December 2025 9:30 PM IST

ആലപ്പുഴ: തൊഴിലുറപ്പിന്റെ ഉറപ്പില്ലാതാക്കിയതോടെ പട്ടിണിക്കാരായ ഗ്രാമീണജനതയുടെ അന്തകരായി കേന്ദ്ര ഭരണം മാറിയെന്ന് കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) സംസ്ഥാന സെക്രട്ടറി ആർ.അനിൽകുമാർ അഭിപ്രായപ്പെട്ടു. ഗാന്ധി നാമകരണം പോലും ഒഴിവാക്കി ദേശീയതയിൽ ഊന്നിയ പദ്ധതിയെ കാവിവത്കരിക്കാനുള്ള പരിശ്രമം പ്രതിഷേധാർഹമാണന്നും അദ്ദേഹം പറഞ്ഞു. കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാതല മെമ്പർഷിപ്പ് വിതരണം തലവടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മറ്റിയംഗം ബി.ലാലി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇ.കെ.തങ്കപ്പൻ സ്വാഗതം പറഞ്ഞു. ശരൺ, എം.കെ.പ്രസാദ്, പി.എസ്.സുരേഷ്, ബിജു മാത്യു എന്നിവർ സംസാരിച്ചു.