ക്രിസ്മസ് ആഘോഷം

Saturday 20 December 2025 12:30 AM IST

മുഹമ്മ: മുഹമ്മ കെ.ഇ കാർമൽ സി എം. ഐ സ്‌കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു . ആറ്റിങ്ങൽ ക്രൈസ്റ്റ് നഗർ സി.ബി.എസ്.ഇ സ്‌കൂൾ മാനേജരായ ഫാദർ ജോസഫ് വട്ടപ്പറമ്പിൽ ആഘോഷങ്ങൾക്ക് തിരിതെളിച്ചു. ദീപ്തി സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി . സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ ഡോ.സാംജി വടക്കേടം , മാനേജർ പോൾ തുണ്ടുപറമ്പിൽ, സിസ്റ്റർ ജോസ്ന, സ്‌കൂൾ ബർസാർ സനു വലിയ വീട് , കോർഡിനേറ്റർ ജേക്കബ് ഐ.ചാക്കോ, എന്നിവർ സംസാരിച്ചു. ചുവപ്പും വെള്ളയും കലർന്ന വസ്ത്രങ്ങൾ ധരിച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്തുചേർന്നത് നയന മനോഹരമായ കാഴ്ചയായി.