നൂറ് പതാകകൾ ഒരുമിച്ചുയർത്തും.
Friday 19 December 2025 9:33 PM IST
മുഹമ്മ: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളുമായി മണ്ണഞ്ചേരി മേഖല സ്വാഗത സംഘം കമ്മിറ്റി. മണ്ണഞ്ചേരി അടിവാരം പാലത്തിന് സമീപം സമസ്തയുടെയും വിവിധ ഘടകങ്ങളുടെയും ജില്ല, മേഖല, യൂണിറ്റ് നേതാക്കൾ ഒരുമിച്ചണിനിരന്ന് നൂറ് പതാകകൾ ഒരുമിച്ചുയർത്തും.
മേഖല സ്വാഗത സംഘം കമ്മിറ്റി ഓഫീസിൽ നടന്ന സംഗമത്തിൽ ചെയർമാൻ സയ്യിദ് ത്വാഹ ജിഫ്രി തങ്ങൾ ഫൈസി അധ്യക്ഷനായി. ജനറൽ കൺവീനർ ടി.എച്ച്. ജഅ്ഫർ ഹാകിമി വിഷയാവതരണം നടത്തി. പഞ്ചായത്ത് അംഗം ബി. നിസാർ, ടി.എ. അഷറഫ് കുഞ്ഞ് ആശാൻ, എം. നിസാമുദ്ദീൻ അൻവരി, എ. മാഹീൻ അബൂബക്കർ ഫൈസി കാക്കാഴം, പി.എ. ഇബ്രാഹീം മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു.