യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

Saturday 20 December 2025 3:22 AM IST

കുട്ടനാട്: താറാവ് നോട്ടക്കാരനായ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. നെടുമുടി പഞ്ചായത്ത് ചെമ്പുംപുറം കക്കാരിയിൽ വീട്ടിൽ ലിജോമോൻ(36)നെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ചൊവാഴ്ച പുലർച്ചെ ഒരുമണിയോടെ നെടുമുടി കൊട്ടാരം ജംഗ്ക്ഷന് പടിഞ്ഞാറ് വശം വരമാത്ത് റോഡിലെ താറാവ് ഷെഡ്ഡിൽ വെച്ച് അഞ്ചോളം പേർ ചേർന്നു ഇരുമ്പ് ദണ്ഡുപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. മാരകമായി പരുക്കേറ്റ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ്. സംഭവത്തിൽ നെടുമുടി പോലീസ് കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു.