ബിസിനസ് മീറ്റുമായി കുടുംബശ്രീ

Friday 19 December 2025 10:27 PM IST
കോഴ കുടുംബശ്രീ പ്രീമിയം കഫെയിൽ നടന്ന ബിസിനസ് ടു ബിസിനസ് മീറ്റ് പരിപാടി ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ. ദിവാകർ ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ സംരംഭകരെയും വിവിധ മേഖലകളിലെ വിതരണക്കാരെയും ഉൾപ്പെടുത്തി ബിസിനസ് ടു ബിസിനസ് (ബി ടു ബി) മീറ്റ് സംഘടിപ്പിച്ചു. കോഴ കുടുംബശ്രീ പ്രീമിയം കഫെയിൽ നടന്ന പരിപാടി ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ. ദിവാകർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജർമാരായ ജോബി ജോൺ, പ്രശാന്ത് ശിവൻ, അഞ്ചുഷ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണന സാധ്യതകൾ ഒരുക്കുകയും സംരംഭകർക്ക് അധിക വരുമാനം ലഭ്യമാക്കുകയും ചെയ്യുന്നതാണ് ബി.ടു.ബി മീറ്റിന്റെ ലക്ഷ്യം.