സി.പി.എം പൂവത്തൂർ ലോക്കൽ കമ്മിറ്റി

Saturday 20 December 2025 1:40 AM IST

നെടുമങ്ങാട് :തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് സി.പി.എം പൂവത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.ഏരിയകമ്മിറ്റി അംഗം എസ്.എസ് ബിജു ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.സതീശൻ അദ്ധ്യക്ഷത വഹിച്ചു.ഏരിയകമ്മിറ്റി അംഗം കെ.ആർ രഞ്ജിത് കൃഷ്ണ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം. രാജേന്ദ്രൻ, എസ്. ആർ. രതീഷ്, വി.അനിൽ, ആർ.വി ബിജു,എസ്.ഷിനി എന്നിവർ സംസാരിച്ചു.ആർ.വി.ബിജു,സിന്ധുകുട്ടൻ,കെ. എസ്.ഉദയകുമാർ,എം.പി.സജിത,വി.സന്ധ്യ,എസ്.കബീർ,വി.എസ്.ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.