ലളിതഗാന മത്സരവും കവിത പാരായണ മത്സരവും
Saturday 20 December 2025 12:52 AM IST
തൊടുപുഴ: കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ ലളിതഗാന മത്സരവും കവിത പാരായണ മത്സരവും 27ന് രാവിലെ 10ന് തൊടുപുഴ ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി ഓഫീസിലെ വി.ആർ. ബീന മോൾ എംപ്ലോയീസ് ഹാളിൽ നടക്കും. ക്യാഷ് അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റും വിജയികൾക്ക് നൽകും. ജീവനക്കാരുടെ കുട്ടികൾക്കും പങ്കെടുക്കാം- പേര് രജിസ്റ്റർ ചെയ്യാൻ ഈ നമ്പറിൽ വിളിച്ച് കുട്ടികളുടെ പേരും സ്കൂളും പറയണം. ഫോൺ: 9400388469, 9447251953, 9544920230.