പൊട്ടിപ്പൊളിഞ്ഞ് മൂന്നാംമനയ്ക്കൽ റോഡ് നരകയാത്ര ഇനി എത്രനാൾ

Saturday 20 December 2025 1:52 AM IST

തിരുവനന്തപുരം: ആനയറ മൂന്നാംമനയ്ക്കൽ റോഡ് സഞ്ചാരയോഗ്യമല്ലാതായി നാളുകളേറെയായിട്ടും നവീകരണം ഇഴയുന്നു. റോ‌‌ഡിന്റെ ഏകദേശം 300 മീറ്രറോളം ഭാഗം നവീകരണത്തിനെന്നപേരിൽ പി.ഡബ്ല്യു.ഡി അധികൃതർ പൊളിച്ചിട്ടിരിക്കുകയാണ്. മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലം കഴിഞ്ഞിട്ട് ആരംഭിക്കാമെന്നാണ് പറഞ്ഞതെങ്കിലും ഒന്നും നടന്നില്ല.

റോഡ് സ‌ഞ്ചാരയോഗ്യമല്ലാത്തതിനാൽ,അത്യാവശ്യഘട്ടങ്ങളിൽ ഓട്ടോ പോലും ഇതുവഴി വരില്ല. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അവഗണന തുടർക്കഥയാകുന്നു

​മാസങ്ങളായി അവസ്ഥ തുടർന്നിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ പ്രദേശം സന്ദർശിക്കാൻ തയ്യാറായിട്ടില്ല.

റോഡിന്റെ ദുരവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.

അപകടസാദ്ധ്യത കൂടുതൽ

പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിൽ റോഡിലൂടെയുള്ള സഞ്ചാരം,അപകടസാദ്ധ്യത കൂട്ടുന്നു

പൊളിഞ്ഞ ഭാഗങ്ങളിൽ വണ്ടികൾ മറിഞ്ഞുവീഴുന്നത് നിത്യസംഭവം