ഇതാ സത്യന്റെ കണ്ണൂർ....

Friday 19 December 2025 10:57 PM IST

കണ്ണൂർ: ടീം ലൈനപ്പ് സമയത്ത് മുൻ ഇന്ത്യ ക്യാപ്റ്റൻ വി.വി സത്യന്റെ ഓർമ്മയ്ക്കായി 'സത്യേട്ടന്റെ കണ്ണൂർ' എന്ന വാചകത്തോടുകൂടിയ കൂറ്റൻ ബാനർ റെഡ് മറൈനേഴ്സ് ഉയർത്തി. കളി തുടങ്ങിയതോടെ ബാൻഡടിമേളമായി . തൃശൂർ മാജികിന്റെ ആയിരത്തോളം ആരാധകരും സ്റ്റേഡിയത്തിലുണ്ടായിരുന്നു

ഫൈനലിന് മുമ്പ് പ്രശസ്ത റാപ്പർ ഗബ്രിയുടെ സംഗീതവും സ്റ്റേഡിയത്തിൽ അലയൊലി തീർത്തി. വർണാഭമായ വെടിക്കെട്ടും ലൈറ്റ് ഷോയുമടങ്ങിയ മികച്ച ദൃശ്യവിരുന്നാണ് കണ്ണൂർ ഫൈനലിനായി തീർത്തത്. പ്രശസ്ത ഗായകൻ അറിവിന്റെ ഹാഫ്‌ടൈം ഷോയും ആസ്വാദകർക്ക് അനുഭവമായി. കണ്ണൂർ വാരിയേഴ്സ് സഹഉടമയും നടനുമായ ആസിഫ് അലി, തൃശൂർ മാജിക് സഹഉടമയും നടനുമായ കുഞ്ചക്കോ ബോബൻ എന്നിവരുൾപ്പെടെ പ്രമുഖ ചലച്ചിത്ര താരങ്ങൾ, കായിക താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരും മത്സരം കാണാനെത്തിയിരുന്നു.

ഒമ്പത് കണ്ണൂരുകാർ സൂപ്പർ ലീഗ് കേരളയുടെ കന്നികിരീടം നേടിയ കണ്ണൂർ വാരിയേഴ്സിൽ ഒമ്പത് കണ്ണൂരുകാരുണ്ടായിരുന്നത്. ഗോൾകീപ്പർമാരായ ഉബൈദ് സി.കെ (കൂത്തുപറമ്പ്), മിഥുൻ വി (മുഴിപ്പിലങ്ങാടി), പ്രതിരോധ നിരയിൽ അശ്വിൻ കുമാർ (പയ്യന്നൂർകുഞ്ഞിമംഗലം), സച്ചിൻ സുനിൽ (പറശ്ശിനിക്കടവ്), ഷിബിൻ ഷാദ് (മുണ്ടയാട്), ബാസിത്ത് പി.പി (തോട്ടട), മധ്യനിരയിൽ മുഹമ്മദ് സനാദ് (കൂത്തുപറമ്പ്), മുഹമ്മദ് നാസിഫ് (തളിപ്പറമ്പ്), അറ്റാക്കിൽ സൂപ്പർതാരം മുഹമ്മദ് സിനാൻ (കക്കാട്) എന്നിവരാണ് സ്വന്തം മണ്ണിനായി പോരാടിയ നാടിൻമക്കൾ.