പൊൻകുന്നത്ത് ഹോളി നൈറ്റ്

Friday 19 December 2025 11:14 PM IST

പൊൻകുന്നം : കാത്തലിക് യംഗ് മെൻസ് അസോസിയേഷൻ പൊൻകുന്നത്ത് 22ന് ഹോളി നൈറ്റ് 2025 എന്ന ക്രിസ്മസ് പരിപാടി നടത്തും. നിരവധി ക്രിസ്മസ് പാപ്പാമാരും നിശ്ചലദൃശ്യങ്ങളും സംഗീത നൃത്തപരിപാടികളും ഇതിലുണ്ടാവും. വൈകിട്ട് 5.30ന് ഹോളി ഫാമിലി ഫൊറോന വികാരി ഫാ. ഡോതോമസ് പൂവത്താനിക്കുന്നേൽ ഫ്ളാഗ് ഓഫ് ചെയ്യും. പത്രസമ്മേളനത്തിൽ സി.വൈ.എം.എ പൊൻകുന്നം പ്രസിഡന്റ് ടോം സി പുതുപ്പള്ളി, വൈസ്പ്രസിഡന്റ് മാത്തുക്കുട്ടി പർണശാല, സെക്രട്ടറി വിപിൻ മൂക്കിലിക്കാട്ട്, കോഓർഡിനേറ്റർമാരായ മാത്യു മാത്യു പന്തിരുവേലിൽ, ജോജി ജോസഫ് കൊട്ടാരം, ബാബു കുഴിവേലിക്കുഴി എന്നിവർ പങ്കെടുത്തു.