പാണഞ്ചേരി പഞ്ചായത്തിൽ ഭൂമിക്കടിയിൽ വലിയ ശബ്ദം

Saturday 20 December 2025 12:00 AM IST

തൃശൂർ: പാണഞ്ചേരി പഞ്ചായത്തിലെ തെക്കുംപാടം, പീച്ചി, തെക്കേക്കുളം, ചെന്നായ്‌പാറ, താമരവെള്ളച്ചാൽ മേഖലയിൽ ഭൂമിക്കടിയിൽ നിന്നും വലിയ ശബ്ദവും കുലുക്കവും അനുഭവപ്പെട്ടതായി നാട്ടുകാർ. വെള്ളിയാഴ്ച വൈകീട്ട് 5.35നും 5.40നും ഇടയിലാണ് വലിയ മുഴക്കം കേട്ടതായി നാട്ടുകാർ പറയുന്നത്. അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചില വീടുകളുടെ ജനലും വാതിലും കുലുങ്ങിയതായി വീട്ടുകാർ പറയുന്നു. സംഭവം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ചെറിയ രീതിയിലുള്ള ഭൂമി കുലുക്കമാണോയെന്ന സംശയത്തിലാണ് നാട്ടുകാർ.