പവിത്രയ്ക്ക് ജയിലിൽ ടി.വിയും പത്രവും

Saturday 20 December 2025 12:18 AM IST

ബംഗളൂരു: രേണുകാ സ്വാമികൊലക്കേസിൽ ജയിലിൽ കഴിയുന്ന നടി പവിത്ര ഗൗഡയ്ക്ക് ടി.വിയും പത്രവും പുസ്തകങ്ങളും അനുവദിച്ച് കോടതി. ജയിലിൽ ഏകാന്തത അനുഭവപ്പെടുന്നതിനാൽ ടി.വി കാണാനും പത്രം വായിക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് പവിത്ര സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.

നിലവിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് പവിത്ര. കേസിൽ പ്രതിയായ നടൻ ദർശനും മറ്റ് അനുയായികൾക്കും ജയിലിൽ ടി.വി അനുവദിച്ചിരുന്നു.

പവിത്രയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച രേണുകാസ്വാമി എന്ന ദർശന്റെ ആരാധകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നതാണ് കേസ്.