മനുഷ്യാവതാര സന്ദേശ യാത്ര
Saturday 20 December 2025 12:38 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ജൂബിലി സമാപനത്തിന്റെ ഭാഗമായി മനുഷ്യാവതാര സന്ദേശ യാത്ര നടക്കും. അരമനയിൽ നിന്നും 27ന് വൈകിട്ട് 5ന് എസ്.ബി കോളേജിലേക്കാണ് സന്ദേശ യാത്ര നടത്തുന്നത്. ജൂബിലി സമാപനത്തിന്റെ ഭാഗമായി നടത്തുന്ന യാത്രയിൽ ഉണ്ണിയേശു, യൗസേപ്പ് പിതാവ്, മാതാവ് മറിയം തുടങ്ങി സഞ്ചരിക്കുന്ന പുൽക്കൂട് ഉൾപ്പെടെയുള്ള ദൃശ്യങ്ങളുണ്ടാകും. യുവദീപ്തിയും എസ്.എം.വൈ.എമ്മും ചേർന്ന് 100 പേർ അടങ്ങുന്ന ഗാനസംഘം അവതരിപ്പിക്കുന്ന ക്രിസ്തുമസ് ജൂബിലി ഗാനങ്ങളും ഇതോടൊപ്പം അവതരിപ്പിക്കും. കുടുംബകൂട്ടായ്മ, ഫാമിലി അപ്പസ്‌തോലേറ്റ്, യുവദീപ്തി, എസ്.എം.വൈ.എം, സൺഡേ സ്‌കൂൾ, ചങ്ങനാശേരി,തുരുത്തി, കുറുമ്പനാടം, തൃക്കൊടിത്താനം ഫൊറോനാകൾ പരിപാടികൾക്ക് നേതൃത്വം നൽകും.