ഏഴ് കിലോ കഞ്ചാവുമായി പിടിയിൽ

Saturday 20 December 2025 12:41 AM IST

കോട്ടയം: ഒഡിഷയിൽ നിന്നും ട്രെയിൻ മാർഗം ഏഴ് കിലോ കഞ്ചാവുമായി എത്തിയ യുവാവ് അറസ്റ്റിൽ. മണിമല കോത്തലപ്പടി നേര്യന്തറയിൽ പയസ് ജേക്കബിനെ (50) ആണ് മണിമല പൊലീസ് പിടികൂടിയത്. കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി, എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എന്നിവർ ചേർന്നാണ് കഞ്ചാവുമായി ജേക്കബിനെ പിടികൂടിയത്. അന്യസംസ്ഥാനങ്ങളിൽ നിന്നും സ്ഥിരമായി കഞ്ചാവ് വൻതോതിൽ കടത്തിക്കൊണ്ട് വന്ന് മണിമലയിലും സമീപ പ്രദേശങ്ങളിലും ചില്ലറ വിൽപ്പന നടത്തുന്ന ഇയാൾ നിരവധി അടിപിടി കേസുകളിലും പ്രതിയാണ്.