ഗവായ് ഡോ. ബി.ആർ. അംബേദ്‌കർ ചെയർ പ്രൊഫസർ
Saturday 20 December 2025 1:43 AM IST
ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെ ഹൈദരാബാദ് നാൽസർ (നാഷണൽ അക്കാഡമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച്) സർവകലാശാലയിലെ ഡോ. ബി.ആർ. അംബേദ്‌കർ ചെയർ പ്രൊഫസർ എന്ന പദവിയിൽ നിയമിച്ചു. ഭരണഘടന അടക്കം വിഷയങ്ങളിലെ ഗവേഷണം, അക്കാഡമിക് പരിശീലനക്കളരികൾ തുടങ്ങിയവയുടെ ചുമതല വഹിക്കും. ഇന്നലെ ഗവായിയുടെ ഡൽഹിയിലെ വസതിയിലെത്തി നാൽസർ സർവകലാശാല വി.സി പ്രൊഫ. കൃഷ്‌ണ ദേവ റാവു നിയമന ഉത്തരവ് കൈമാറി.