'ലൂത്ര'മാർക്ക് ജയിലിൽ ആഡംബരമില്ല
Saturday 20 December 2025 1:49 AM IST
പനാജി: ആഡംബരത്തിന്റെ പര്യായമായ ജീവിതത്തിൽ നിന്ന് ലോക്കപ്പിന്റെ തറയിൽ. ഗോവയിൽ 25 പേർ മരിക്കാനിടയായ തീപിടിത്തമുണ്ടായ നിശാക്ലബ്ബിന്റെ ഉടമകളായ സൗരഭ് ലൂത്ര, ഗൗരവ് ലൂത്ര എന്നിവർ ആദ്യ ദിവസം ജയിലിൽ കിടന്നത് ഫാൻ പോലും ഇല്ലാതെ, അതും തറയിൽ. മറ്റു പ്രതികൾക്കു നൽകുന്ന ചോറ്, പരിപ്പ്, അച്ചാർ എന്നിവയാണ് കഴിച്ചത്. മെത്ത ഉൾപ്പെടെയുള്ള സാധനങ്ങൾ വേണമെന്ന് ഇവർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനുവദിച്ചില്ല. തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ തുടരും. ചോദ്യം ചെയ്യൽ ആരംഭിച്ചു.