പുട്ടിന് ഭഗവദ് ഗീത: വൻ ഹിറ്റ് മോദിയുടെ പോസ്റ്റുകൾ
Saturday 20 December 2025 7:04 AM IST
ന്യൂഡൽഹി: ഇന്ത്യ സന്ദർശിച്ച റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന് ഗീതയുടെ പകർപ്പ് നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോയ്‌ക്ക് എക്‌സ് സമൂഹമാദ്ധ്യമ പ്ളാറ്റ്‌ഫോമിൽ വൻ സ്വീകാര്യത. 30 ദിവസത്തിനിടെ ഇന്ത്യയിൽ കൂടുതൽ ലൈക്ക് ചെയ്യപ്പെട്ട 10 ട്വീറ്റുകളിൽ 8 എണ്ണവും പ്രധാനമന്ത്രി മോദിയുടെ പോസ്റ്റുകളാണ്.
പുടിന് ഗീതയുടെ പകർപ്പ് നൽകുന്ന ഫോട്ടോ കണ്ടത് 67 ലക്ഷം ആളുകൾ. പോസ്റ്റിന് 231,000 ലൈക്കുകളും ലഭിച്ചു. മോദി പുടിനെ ഡൽഹിയിലേക്ക് സ്വാഗതം ചെയ്ത പോസ്റ്റ് 1.06 കോടി ആളുകളിലേക്കെത്തി. 214,000 ലൈക്കുകളും കിട്ടി. രാമക്ഷേത്ര ധ്വജാരോഹണ ചടങ്ങിനെക്കുറിച്ചുള്ള പോസ്റ്റ്, ലോകകപ്പ് ജേതാക്കളായ അന്ധ വനിതാ ക്രിക്കറ്റ് ടീമിനുള്ള അഭിനന്ദന സന്ദേശം തുടങ്ങിയവയ്‌ക്കും മികച്ച സ്വീകാര്യത ലഭിച്ചു.