ഈ നക്ഷത്രക്കാർക്ക് സ്ഥാനക്കയറ്റവും അധികാരവും ലഭിക്കും, പരീക്ഷകളിലും അഭിമുഖങ്ങളിലും ജയം
2025 ഡിസംബർ 21 മുതൽ 28 വരെ
അശ്വതി: ജോലിയിൽ സ്ഥിരനിയമനം. ബന്ധുക്കളുമായി രമ്യതയിൽ വർത്തിക്കും. പദവിയും പ്രതാപവും വർദ്ധിക്കും. രോഗികൾക്ക് ആശ്വാസം. വീട്ടിൽ പൂജാകർമ്മങ്ങൾ. ശുഭദിനം: തിങ്കൾ.
ഭരണി: വ്യാപാരത്തിൽ പുരോഗതി. ജോലിയിൽ ഉത്തരവാദിത്വം വർദ്ധിക്കും. ഗൃഹനിർമ്മാണം തുടങ്ങും. കലാരംഗത്ത് കൂടുതൽ അവസരം. കൃഷിയിൽ ആദായം. ശുഭദിനം: ബുധൻ.
കാർത്തിക: വിദ്യാഭ്യാസ മേഖലയിൽ വരുമാനം. ഭൂമിയിൽ നിന്ന് ആദായം ലഭിക്കും. വിദേശ ജോലിക്കാർ നാട്ടിലെത്തും. പുതിയ വീട് വാങ്ങുകയോ പണിയിക്കുകയോ ചെയ്യും. ശുഭദിനം: വെള്ളി.
രോഹിണി: കേസുകളിൽ അനുകൂല വിധി നേടും. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ. കരാറുകാർക്കും വ്യാപാരികൾക്കും അനുകൂലം. കൃഷിയിൽ ആദായം. പൂർവികസ്വത്ത് കൈവരും. ശുഭദിനം: ഞായർ.
മകയിരം: ഗൃഹനിർമ്മാണം തുടങ്ങും. ഉദ്യോഗത്തിൽ സ്ഥലംമാറ്റത്തിന് സാദ്ധ്യത. ഉപരിപഠനത്തിന് യോഗം. വിദേശയാത്രയ്ക്ക് സാദ്ധ്യത. ശുഭദിനം: ചൊവ്വ.
തിരുവാതിര: താത്കാലിക ജോലി സ്ഥിരപ്പെടും. പഴയ വസ്തു കേസുകളിൽ അനുകൂല തീരുമാനമുണ്ടാകും. പുതിയ ജോലിക്കായുള്ള ശ്രമം ഫലവത്താകും. ശുഭദിനം: വ്യാഴം.
പുണർതം: ജോലിയിൽ സ്ഥാനക്കയറ്റം. നിവേദനങ്ങൾ മാനിക്കപ്പെടും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പുതിയ വാഹനം വാങ്ങും. വിദ്യാർത്ഥികൾക്ക് പരീക്ഷാ വിജയം. ശുഭദിനം: ശനി.
പൂയം: ഭാര്യയുടെ സ്വത്ത് കൈവശം വന്നുചേരും. പരീക്ഷാജയം. കുടുംബാന്തരീക്ഷം സമാധാനപൂർണമാകും. തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുനില്ക്കണം. ശുഭദിനം: തിങ്കൾ.
ആയില്യം: പുതിയ ജോലിക്ക് യോഗം. വീട് മോടിപിടിപ്പിക്കും. യാത്രകൾ വേണ്ടിവന്നേക്കും. പരീക്ഷകളിലും അഭിമുഖങ്ങളിലും ജയം. വ്യവസായം മെച്ചപ്പെടും. ശുഭദിനം: ബുധൻ.
മകം: ബിസിനസിൽ ആദായം വർദ്ധിക്കും. കിട്ടാനുള്ള പണം വന്നുചേരും. ഔദ്യോഗികരംഗത്ത് നേട്ടം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് ഗുണകരമായ വാരം. ശുഭദിനം: ഞായർ.
പൂരം: സ്വന്തം ബിസിനസ് നടത്തുന്നവർക്ക് ധനപരമായി ഗുണകരം. കൃഷിയിൽ നേട്ടം. പുതിയ വാഹനമോ വീടോ വാങ്ങും. രാഷ്ട്രീയത്തിൽ ശോഭിക്കും. ശുഭദിനം: ബുധൻ.
ഉത്രം: നഷ്ടപ്പെട്ട രേഖകൾ തിരിച്ചുകിട്ടും. തൊഴിലുമായി ബന്ധപ്പെട്ട് ദൂരയാത്ര വേണ്ടിവരും. മന്ദഗതിയിലായിരുന്ന ഗൃഹനിർമ്മാണം പൂർത്തീകരിക്കും. പ്രവർത്തന വിജയം നേടും. ശുഭദിനം: വെള്ളി.
അത്തം: ധീരമായ നിലപാട് സ്വീകരിക്കും. നഷ്ടമായ പണം തിരി ച്ചുകിട്ടും. തൊഴിൽ തടസം നീങ്ങും. പരീക്ഷകളിൽ ജയം. മിത്രഭാവത്തിൽ കഴിയുന്നവർ ശത്രുക്കളായി മാറും. ശുഭദിനം: വ്യാഴം.
ചിത്തിര: തൊഴിലിൽ ഊർജ്ജസ്വലത പ്രകടിപ്പിക്കും. പ്രധാന പ്രമാണങ്ങൾ കൈവശം വരും. പുതിയ വാഹനം വാങ്ങും. ബിസിനസിൽ അഭിവൃദ്ധി. ദൂരയാത്ര വേണ്ടിവരും. ശുഭദിനം: ചൊവ്വ.
ചോതി: കച്ചവടത്തിൽ പുരോഗതി. ഗൃഹത്തിൽ വിവാഹം നടക്കാനിടയണ്ട്. പുതിയ ഭൂമി അധീനതയിൽ വരും. ചേരും. ബന്ധുസഹായം ഉണ്ടാകും. ശുഭദിനം : വ്യാഴം.
വിശാഖം: ബഹുമതികൾ വന്നുചേരും. ഉദ്യോഗത്തിലും പൊതുരംഗത്തും ശോഭിക്കും. കച്ചവടം അഭിവൃദ്ധിപ്പെടും.സമൂഹമദ്ധ്യത്തിൽ അന്തസ് ഉയരും. ശുഭദിനം: ശനി
അനിഴം: വിദ്യാഭ്യാസ കാര്യത്തിൽ പുരോഗതി. ഉദ്യോഗക്കയറ്റമോ തൊഴിലാളികൾക്ക് ശമ്പളവർദ്ധനവോ ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട് യാത്ര വേണ്ടിവരും. ശുഭദിനം: ചൊവ്വ.
തൃക്കേട്ട: ഓഹരിയിൽ ലാഭം. ഉദ്യോഗത്തിൽ ഉന്നതസ്ഥാനത്തെത്തും. വിദേശത്തുനിന്ന് സമ്മാനയോഗം. ജോലി സ്ഥിരപ്പെടും. യാത്രകൾ പ്രയോജനപ്പെടും. ശുഭദിനം: വ്യാഴം.
മൂലം: വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. കൃഷിയിൽ നേട്ടം. വിദ്യാർത്ഥികൾക്ക് ഉന്നതജയം. സ്ത്രീകൾക്ക് ഉയർന്ന ശമ്പളമുള്ള ജോലിക്ക് യോഗം. ശുഭദിനം: ബുധൻ.
പൂരാടം: പുതിയ ബിസിനസ് സംരംഭം തുടങ്ങാൻ സാദ്ധ്യത. ജോലിക്കായുള്ള ശ്രമം വിജയിക്കും. സാമൂഹിക രംഗത്ത് ശോഭിക്കും. മദ്ധ്യസ്ഥതയിലൂടെ തർക്കം പരിഹരിക്കും. ശുഭദിനം: തിങ്കൾ.
ഉത്രാടം: ജോലിയിൽ സ്ഥിരതയുണ്ടാകും. വാഹനത്തിൽ നിന്ന് വരുമാനം. ബിസിനസിൽ പുരോഗതിയുണ്ടാകും. പുതിയ ഭൂമി അധീനതയിലാകും. ശുഭദിനം: വെള്ളി.
തിരുവോണം: പുതിയ സംരംഭങ്ങൾ വിജയിക്കും. പല വഴിക്ക് വരുമാനം വരും. കലാരംഗത്ത് അവസരങ്ങൾ. സ്വകാര്യജോലിയിൽ വരുമാന വർദ്ധന. ഏതിലും ദൈവാനുകൂല്യം. ശുഭദിനം: ഞായർ.
അവിട്ടം: കൃഷിയിൽ നിന്നും വ്യാപാരത്തിൽ നിന്നും വരുമാനം. വിനോദങ്ങൾക്ക് പണം ചെലവഴിക്കും. പരീക്ഷകളിൽ ജയം. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും. പ്രശസ്തി വർദ്ധിക്കും. ശുഭദിനം: ബുധൻ.
ചതയം: തൊഴിലിൽ പുഷ്ടിയുണ്ടാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം. എഴുത്തുകാർക്കും പ്രസാധകർക്കും നല്ല സമയം. കൃഷിയിൽ ആദായം. ശുഭദിനം: തിങ്കൾ.
പൂരുരുട്ടാതി: ബിസിനസ് വിപുലീകരിക്കും. ജോലിയിൽ അധിക ചുമതല ഏറ്റെടുക്കും. പൂർവിക സ്വത്ത് വന്നുചേരും. എഴുത്തുമായി ബന്ധപ്പെട്ടവർക്ക് നല്ല സമയം. ശുഭദിനം: ചൊവ്വ.
ഉത്രട്ടാതി : പുതിയ വ്യാപാരം തുടങ്ങും. പുതിയ ആഭരണങ്ങളോ വസ്ത്രങ്ങളോ അധീനതയിലാകും. പ്രതീക്ഷിക്കാത്ത അധികാരങ്ങൾ വന്നുചേരും. ആരോഗ്യം തൃപ്തികരം. ശുഭദിനം: ശനി.
രേവതി: സ്ഥാനക്കയറ്റവും അധികാരവും ലഭിക്കും. ഉന്നതരുമായി ബന്ധപ്പെടും. കൂട്ടുകച്ചവടം പിരിഞ്ഞേക്കാം. വീട് അറ്റകുറ്റപ്പണി നടത്തും. കൃഷിയിൽ ലാഭം. ശുഭദിനം: വ്യാഴം.