ഡിപ്ലോമ ഇൻ ലൈഫ് സ്‌കിൽഡ് എഡ്യൂക്കേഷൻ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു
Saturday 20 December 2025 3:12 PM IST
തിരുവനന്തപുരം: എസ്ആർസി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ലൈഫ് സ്‌കിൽഡ് എഡ്യൂക്കേഷൻ പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സിന്റെ കാലാവധി. 18 വയസ് പൂർത്തിയായ പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ശനി, ഞായർ, പൊതുഅവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസുകൾ സംഘടിപ്പിക്കുക. താത്പര്യമുള്ളവർ https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ ww.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31.