ഡിഗ്രിയുണ്ടെങ്കിൽ റിസോഴ്‌സ് പേഴ്‌സണാകാൻ അവസരം

Saturday 20 December 2025 3:23 PM IST

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഭക്ഷ്യസംസ്‌കരണ മേഖലയിൽ നടപ്പിലാക്കുന്ന പി.എം.എഫ്.എം.ഇ പദ്ധതി പ്രകാരം സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനായി ജില്ലാ റിസോഴ്‌സ് പേഴ്‌സൺ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഡിഗ്രി യോഗ്യതയുള്ള യുവതി യുവാക്കൾക്കും, സർക്കാർസർവീസ്, ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റുകൾ, വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഡിസംബർ27ന് മുമ്പ് തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം.