അപേക്ഷ  ക്ഷണിച്ചു

Sunday 21 December 2025 1:10 AM IST

കോട്ടയം : ചങ്ങനാശ്ശേരി ഗവൺമെന്റ് വനിതാ ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടറുടെ താത്ക്കാലിക ഒഴിവിലേക്ക് ഈഴവ വിഭാഗത്തിലുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സിവിൽ എൻജിനീയറിംഗിൽ ബി.വോക്/ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സിവിൽ എൻജിനിയറിംഗിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ എൻ.ടി.സി./ എൻ.എ.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും. അഭിമുഖം 23 ന് രാവിലെ 11 ന് നടത്തും. ഫോൺ:6238872127,0481 2400500.