ജില്ലാതല അവലോകന യോഗം നടത്തി

Sunday 21 December 2025 12:10 AM IST

കോട്ടയം: ബാലനീതി, വിദ്യാഭ്യാസത്തിനുള്ള അവകാശം, പോക്‌സോ എന്നീ നിയമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ കർത്തവ്യ വാഹകരുടെ ജില്ലാതല അവലോകനയോഗം നടത്തി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മിഷൻ അംഗം ടി.സി. ജലജ മോൾ, ഡോ. എഫ്. വിൽസൺ,അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എസ്.ശ്രീജിത്ത്, കോട്ടയം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ ആഷ മോഹനൻ, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം അഡ്വ. ജ്യോതിസ് പി. തോമസ്, ജില്ലാ ശിശുസംരക്ഷണ ഓഫീസർ സി.ജെ. ബീന എന്നിവർ പങ്കെടുത്തു.