വ്യാപാരികളുടെ സൊസൈറ്റി

Sunday 21 December 2025 12:11 AM IST

ചങ്ങനാശേരി : കാലത്തിനനുസരിച്ച് ചങ്ങനാശേരി മർച്ചന്റ്സ് അസോസിയേഷനും മാറ്റങ്ങളുമായി രംഗത്ത്. മൊത്തവ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന വ്യാപാരികളുടെ സൊസൈറ്റി രൂപീകരിച്ച് മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ പ്ലാന്തോട്ടം പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ആധുനികവത്ക്കരണം നടപ്പാക്കും. ഇതിന്റെ ആദ്യപടിയായാണ് വ്യാപാരികളുടെ കൂട്ടായ്മയിൽ സൊസൈറ്റി രൂപീകരണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കമ്മറ്റി നവംബർ ഒന്നിനാണ് അധികാരമേറ്റത്. കമ്മിറ്റിയുടെ തീരുമാനത്തിന്റെ ആദ്യപടിയായാണ് സൊസെറ്റി രൂപീകരണം.