കോഴ്‌സുകൾ ആരംഭിച്ചു
Sunday 21 December 2025 1:11 AM IST
ചങ്ങനാശേരി: തുരുത്തി കാനാ ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാമിലി കൗൺസിലിംഗിൽ ഡിപ്ലോമ കോഴ്‌സുകൾ ആരംഭിച്ചു. സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെയും, റോമിലെ ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തിലാണ് കോഴ്‌സ്. തിങ്കൾ, ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 10 മുതൽ ഒന്ന് വരെയാണ് ക്ലാസ്. ദമ്പതികൾ, യുവജനങ്ങൾ, കുട്ടികൾ ഇവർക്കായുള്ള കൗൺസിലിംഗ് പരിശീലനവും, ഫാമിലി മിനിസ്ട്രി രംഗത്തു പ്രവർത്തിക്കാനാഗ്രഹിക്കുവർക്കുള്ള പ്രത്യേക പരിശീലനവും നൽകും. ഫോൺ: 8289833641, 9447751276.