എം.ഡി.എം.എയുമായി സഹോദരങ്ങൾ പിടിയിൽ
Sunday 21 December 2025 12:33 AM IST
കൊച്ചി: കലൂരിൽ എം.ഡി.എം.എയുമായി സഹോദരങ്ങൾ പൊലീസിന്റെ പിടിയിലായി. എറണാകുളം എളങ്കുന്നപ്പുഴ കണ്ണമ്പുഴ വീട്ടിൽ വിപിൻ (31), സഹോദരൻ ജിതിൻ (27) എന്നിവരെയാണ് ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്.13.89 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കലൂർ ബാനർജി റോഡിന് സമീപത്തെ അപ്പാർട്ട്‌മെന്റിൽ തമ്പടിച്ചിരിക്കുകയായിരുന്നു പ്രതികൾ. നഗരത്തിൽ വിവിധ ഭാഗങ്ങളിലായി യുവാക്കൾക്കിടയിൽ എം.ഡി.എം.എ ഇടപാട് നടത്തുന്നവരിൽ പ്രധാനികളാണ് ഇവർ. എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രതികളെ പിടികൂടിയത്.