മൊബൈൽ മോഷണം; പ്രതി അറസ്റ്റിൽ
Sunday 21 December 2025 12:37 AM IST
പാലാ : മൊബൈൽ ഷോപ്പിന്റെ ഷട്ടർ പൊളിച്ച് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. ഇടുക്കി മാങ്ങതോട്ടിലിൽ ഒറ്റപ്ലാക്കൽ അനന്തു (25) നെയാണ് പാലാ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 12 ന് പാലാ റിവർവ്യൂ റോഡിലുള്ള അണ്ണൻസ് മൊബൈൽസിലാണ് സംഭവം. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 92000 രൂപ വില വരുന്ന 12 ഫോണുകളാണ് മോഷ്ടിച്ചത്. പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. എസ്.ഐ കെ.ദിലീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.