ഹെഡ് പോസ്റ്റ് ഓഫീസ് ധർണ

Sunday 21 December 2025 12:40 AM IST

കോട്ടയം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ ഇടതുപക്ഷ ജനാധിപത്യമുന്നണി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10 ന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് ധർണ നടത്തുമെന്ന് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു. രാവിലെ 9. 30 ന് കോട്ടയം മാമൻ മാപ്പിള ഹാളിൽ നിന്ന് പ്രതിഷേധ ജാഥ ആരംഭിക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പ്രവർത്തകരും, മുന്നണി സംസ്ഥാന, ജില്ലാ നേതാക്കളും പങ്കെടുക്കുമെന്നും ലോപ്പസ് മാത്യു അറിയിച്ചു.