വി.പ്രതാപചന്ദ്രൻ അനുസ്മരണം
Sunday 21 December 2025 1:45 AM IST
തിരുവനന്തപുരം: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ ട്രഷററും,സീനിയർ പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റുമായിരുന്ന വി.പ്രതാപചന്ദ്രന്റെ 3-ാം ഓർമ്മദിന അനുസ്മരണം വഞ്ചിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.ശരത്ചന്ദ്രപ്രസാദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് സേവിയർ ലോപ്പസിന്റെ അദ്ധ്യക്ഷതയിൽ മുൻ കൗൺസിലർ പി.പത്മകുമാർ,എ.കെ.നിസാർ,ഇ.എൽ.സനൽരാജ്,സുരേന്ദ്രൻ,രാജൻ തുടങ്ങിയവർ പങ്കെടുത്തു.