യുക്തിവാദി സംഘം താലൂക്ക് സമ്മേളനം
Sunday 21 December 2025 1:45 AM IST
നെയ്യാറ്റിൻകര : യുക്തിവാദി സംഘം നെയ്യാറ്റിൻകര താലൂക്ക് സമ്മേളനം നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിലുള്ള സുഗത സ്മൃതിയിൽ നടന്നു.സംഘം പ്രസിഡന്റ് ടി.എസ്.പ്രദീപ് ഉദ്ഘാടനം ചെയ്തു.എൻ.കെ. ഇസഹാക്ക്,വിജയകുമാർ ,രേണുക ദേവി ,പ്രതീഷ്.ബി,വൈസ് പ്രസിഡന്റ് ജെ.സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.28ന് ഗാന്ധി സ്മാരക ഹാളിൽ ജില്ലാ വാർഷികം നടക്കും.ഭാരവാഹികളായി അരിവിപ്പുറം രാധാകൃഷ്ണൻ ( പ്രസിഡന്റ്), ഡി ശിശുപാലൻ (വൈസ് പ്രസിഡന്റ്), ഉദയകുമാർ (സെക്രട്ടറി) അശോകൻ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.